കുവൈറ്റില്‍ 53 പേര്‍ക്ക് കൂടി കൊവിഡ്;  ഒരു മരണം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ന് 53 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു. പുതിയതായി ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 411,233 ആയി. ആകെ മരണസംഖ്യ 2,440 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 102 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 408,010 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 99.22 ശതമാനം പേരും രോഗമുക്തരായി. 783 പേരാണ് സജീവ രോഗികള്‍. ഇതില്‍ 56 പേര്‍ കൊവിഡ് വാര്‍ഡുകളിലും, 16 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. പുതിയതായി 20,509 പരിശോധനകള്‍ നടത്തി. ഇതുവരെ കുവൈറ്റില്‍ 4,070,660 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 0.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Top