കൊവിഡ്: ഖത്തറിൽ ഇന്ന് 927 പുതിയ രോഗികള്‍: 6 മരണം

ത്തർ: ഖത്തറിൽ ഇന്ന്  927 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6 പേരാണ് ഇന്ന് കൊവിഡ് മൂലം മരണമടഞ്ഞത്.  34,49,52,58,76,79 എന്നിങ്ങനെ പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 312 ആയി.

814 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍ 113 പേര്‍ യാത്രക്കാരാണ്. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 17,996 ആയി. 204 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആകെ ചികിത്സയിലുള്ളവര്‍ 1663 ആയി. 38 പേരെ കൂടി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയതോടെ ആകെ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ 427 ആണ്.

Top