കോവളത്ത് വോട്ടിംഗ് യന്ത്രത്തില്‍ ഗുരുതര ക്രമക്കേട് ; വോട്ടിംഗ് നിര്‍ത്തിവച്ചു

vote

തിരുവനന്തപുരം: കോവളത്ത് ചൊവ്വരയിലെ വോട്ടിംഗ് യന്ത്രത്തില്‍ ഗുരുതര ക്രമക്കേട്. കൈപ്പത്തി അടയാളത്തില്‍ വോട്ട് ചെയ്യുമ്പോള്‍ താമര ചിഹ്നത്തിലാണ് ലൈറ്റ് തെളിഞ്ഞത്. കോവളത്ത് 151ാം നമ്പര്‍ ബൂത്തിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.

76 പേര്‍ വോട്ട് ചെയ്തതിനു ശേഷമാണ് പിഴവ് കണ്ടെത്തിയത്. കോണ്‍ഗ്രസ്സ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പോളിങ് നിര്‍ത്തി വെച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Top