കോവളം കൊട്ടാര കൈമാറ്റം; മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല

തിരുവനന്തപുരം: കോവളം കൊട്ടാര കൈമാറ്റം ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല. നിയമമന്ത്രി എ.കെ.ബാലന്‍ യോഗത്തിന് എത്താതിരുന്നതിനാലാണ് കൊട്ടാരം സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് കൈമാറുന്ന വിഷയം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കാതിരുന്നത്.

കൊട്ടാരം ഹോട്ടലുടമയ്ക്ക് വിട്ടുകൊടുക്കണമെന്ന് ടൂറിസം വകുപ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സുപ്രീംകോടതി ഉത്തരവ് പ്രകാരം കൊട്ടാരം വിട്ടുകൊടുത്താലും ഭൂമി സംബന്ധമായ രേഖകള്‍ ഹോട്ടല്‍ ഉടമകള്‍ക്ക് നല്‍കരുതെന്നാണ് റവന്യൂവകുപ്പ് നിലപാട് എടുത്തത്.

ഇത്തരത്തില്‍ കൊട്ടാരത്തിന്റെ മുഴുവന്‍ അനുമതിയും ഹോട്ടലിന് കൈമാറാന്‍ പാടില്ലെന്നും റവന്യൂവകുപ്പ് ആവശ്യപ്പെട്ടു.

കോവളം കൊട്ടാരം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് റവന്യുമന്ത്രിക്ക് വി എസ് അച്യുതാനന്ദനും വി.എം.സുധീരനും കത്ത് നല്‍കിയിരുന്നു.

Top