വോട്ടിംഗ് യന്ത്രത്തിനു തകരാര്‍; ഗൗരവമായി എടുക്കണമെന്ന് ഉമ്മന്‍ചാണ്ടി

oommen chandy

കോട്ടയം: കോവളത്തെ വോട്ടിംഗ് യന്ത്രത്തിനു തകരാര്‍ കണ്ടെത്തിയെന്ന പരാതി ഗൗരവമായി എടുക്കണമെന്ന് ഉമ്മന്‍ചാണ്ടി. ചേര്‍ത്തലിയില്‍ നിന്ന് ഉള്‍പ്പെടെ വലിയ പരാതി ഉയര്‍ന്നിട്ടുണ്ടെന്നും ചേര്‍ത്തലയില്‍ ഇടത് മുന്നണി പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പരാതികള്‍ ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണെന്നും വോട്ടിംഗ് മെഷീനിലെ പരാതി കുറെ നാളായി ഉണ്ടെന്നും ബാലറ്റിലേക്ക് തിരിച്ച് പോകണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത് ഇത് കൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Top