പാര്‍ട്ടിയും കൈവിട്ടു ; മുന്‍കൂര്‍ ജാമ്യം തേടി കോവളം എംഎല്‍എ എം.വിന്‍സന്റ്

കൊച്ചി: സ്ത്രീ പീഢനക്കേസില്‍ ആരോപണ വിധേയനായ കോവളം എംഎല്‍എ എം.വിന്‍സന്റ് മുന്‍കൂര്‍ ജാമ്യം തേടി.

തിരുവനന്തപുരം ജില്ലാ കോടതിയിലാണ് എംഎല്‍എ അപേക്ഷ നല്‍കിയിരിക്കുന്നത്.

എംഎല്‍എയ്‌ക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എംഎല്‍എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു.

കോണ്‍ഗ്രസ് എം.എല്‍.എ തന്നെ നിരന്തരം പീഢിപ്പിക്കുന്നുവെന്ന വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിന്‍സെന്റിനെതിരെ കേസ് എടുത്തിരുന്നത്.

ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍ ഉറച്ചുനിന്നതോടെയാണ് പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.

ഫോണ്‍ രേഖകള്‍ പരിശോധിച്ച പോലീസ് ഇരുവരും തമ്മില്‍ കഴിഞ്ഞ മാസം തൊള്ളായിരത്തോളം തവണ വിളിച്ചുവെന്നും കണ്ടെത്തിയിരുന്നു.

Top