കാര്‍ അടിച്ചു തകര്‍ത്ത സംഭവം ആസൂത്രിതമെന്ന് എം വിന്‍സന്റ്‌ എംഎല്‍എ

തിരുവനന്തപുരം: തന്റെ കാര്‍ അടിച്ച് തകര്‍ത്ത സംഭവം ആസൂത്രിതമെന്ന് കോവളം എംഎല്‍എ എം വിന്‍സന്റ്‌. പട്ടാപ്പകല്‍ ആക്രമണം നടന്നിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും നാട്ടുകാര്‍ പിടികൂടിയപ്പോള്‍ അക്രമി മാനസിക അസ്വാസ്ഥ്യം അഭിനയിക്കുന്നെന്നും എംഎല്‍എ ആരോപിച്ചു.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കോവളം എംഎല്‍എ, എം വിന്‍സന്റിന്റെ തിരുവനന്തപുരം ബാലരാമപുരത്തെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ അടിച്ചു തകര്‍ത്തത്. ഉച്ചക്കട സ്വദേശി സന്തോഷ് (27) എന്നയാളാണ് കാറിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ത്തത്. അക്രമിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ കേസെടുത്തുവെന്നാണ് ബാലരാമപുരം പൊലീസ് അറിയിച്ചത്.

 

Top