കോവളം മുന്‍ എംഎല്‍എ ജോര്‍ജ് മെഴ്‌സിയര്‍ അന്തരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ കോവളം എം.എല്‍.എയുമായിരുന്ന ജോര്‍ജ് മെഴ്സിയര്‍(68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. കെപിസിസി നിര്‍വ്വാഹക സമിതിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Top