സംസ്ഥാനത്ത് കോവാക്സീൻ ഇന്നു മുതൽ

vaccinenews

തിരുവനന്തപുരം: മൂന്നാം ഘട്ട ട്രയൽ നടക്കുന്ന ഭാരത് ബയോടെക്കിന്റെ കോവാക്സീൻ ഇന്നു മുതൽ മുന്നണിപ്പോരാളികൾക്കു കുത്തിവയ്ക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് തീരുമാനിച്ചു.

മുന്നണിപ്പോരാളികൾക്കുളള കുത്തിവയ്പിന്റെ ആദ്യദിനമായ ഇന്നലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡാണു നൽകിയത്.

ആരോഗ്യപ്രവർത്തകർക്ക് കോവിഷീൽഡ് കുത്തിവയ്ക്കുന്നതു തുടരും. ഒപ്പം വിവിധ കേന്ദ്രങ്ങളിൽ ശേഷിക്കുന്ന കോവിഷീൽഡ് തിരിച്ചെടുക്കാനും ജില്ലാ മെഡിക്കൽ ഓഫിസർമാരോട് ആവശ്യപ്പെട്ടു. ഇതിനകം ഒരു ലക്ഷം ഡോസ് കോവാക്സീൻ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.

 

Top