‘കൊട്ടുകാലി’യുടെ സെറ്റില്‍ ആകെ 50 പേരെ വെച്ച് ചെയ്ത സിനിമ, കല്‍ക്കിയില്‍ ഓരോ സീനിലും 50 പേര്‍’; അന്ന ബെന്‍

ബെര്‍ലിനില്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിപ്രായം നേടി തമിഴ് ചിത്രം ‘കൊട്ടുകാലി’. അടുത്തമാസം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന ‘കൊട്ടുകാലി’യിലും പ്രഭാസ് നായകനാകുന്ന ‘കല്‍ക്കി എഡി 2898’ലും പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അന്ന ബെന്‍.

‘രണ്ടു സിനിമയിലും വ്യത്യസ്തമായ കഥാപാത്രമാണ് വ്യസ്ത്യസ്ത അനുഭവമാണ്. സ്റ്റണ്ട് സീക്വന്‍സുകള്‍ ഉള്ളതിനാല്‍ കല്‍ക്കി കൂടുതലും ബുദ്ധിമുട്ടും എന്നാല്‍ മനോഹരമായിരുന്നു. ‘കൊട്ടുകാലി’യുടെ സെറ്റില്‍ ആകെ 50 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, കല്‍ക്കി ഷൂട്ട് ചെയ്യുമ്പോള്‍ ഓരോ സീന്‍ സീക്വന്‍സിലും 50 പേരെങ്കിലും ഉണ്ടായിരുന്നുവെന്നും നടി പറഞ്ഞു. പ്രഭാസ് നായകനായ ചിത്രത്തിലെ തന്റെ വേഷം ഇപ്പോഴും രഹസ്യമാണെന്നും ചിത്രം പുറത്തിറങ്ങുമ്പോള്‍ മാത്രം അറിഞ്ഞാല്‍ മതിയെന്നും അന്ന കൂട്ടിച്ചേര്‍ത്തു.

പ്രഭാസ് , അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ , ദീപിക പദുക്കോണ്‍, ദിഷ പടാനി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ‘കല്‍ക്കി എഡി 2898’ ഒരു പുരാണ സയന്‍സ് ഫിക്ഷനാണ്. ചിത്രം മെയ് 9ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ടീസറും ട്രെയിലറും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Top