kottiyoor rape case investigation

kerala-high-court

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്നു സര്‍ക്കാര്‍.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനം എടുത്തതായി ഹൈക്കോടതിയെ അറിയിച്ചു.

കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നു ആവശ്യപ്പെട്ട് സമര്‍പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.

സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഹൈക്കോടതി ഹര്‍ജി തള്ളി. കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളി വികാരി ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി പള്ളിമേടയില്‍ പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് പരാതി.

അതേസമയം, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വയനാട് ശിശുക്ഷേമസമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് തേരകത്തിന്റെ അറസ്റ്റ് കോടതി തടഞ്ഞു. തേരകത്ത് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് അറസ്റ്റ് തടഞ്ഞ് കോടതി നിര്‍ദേശം നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

Top