അധ്യാപിക രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

കോട്ടയം: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ മലയാളം അധ്യാപികക്കെതിരെയാണ് പരാതി. കുട്ടിയുടെ ശരീരത്തിലും ഇരുകാലുകളിലുമായി മര്‍ദ്ദനമേറ്റ 21ഓളം പാടുകളുണ്ട്.

പഠനത്തില്‍ പിന്നോട്ടായിരുന്ന കുട്ടിക്ക് തല്ല് കൊടുക്കണമെന്ന് മാതാപിതാക്കള്‍ അധ്യാപികയോട് പറഞ്ഞിരുന്നു. അതിനാല്‍ ഇന്നലെ ഉച്ചയ്ക്ക്‌ ശേഷമുള്ള പീരിയഡില്‍ മലയാളം പാഠപുസ്തകം വായിക്കാന്‍ കുട്ടിയെ വിളിക്കുകയായിരുന്നു. എന്നാല്‍ പുസ്തകം വായിക്കാന്‍ ബുദ്ധിമുട്ട് കാണിച്ച കുട്ടിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

തുടര്‍ന്ന് വീട്ടില്‍ എത്തിയ കുട്ടിയുടെ കാലില്‍ ഇരുപതോളം അടിയേറ്റ പാടുകള്‍ കണ്ട അമ്മ വിവരം ചോദിച്ചപ്പോഴാണ് മര്‍ദ്ദിച്ച വിവരം വീട്ടുകാര്‍ അറിയുന്നത്. ഉടന്‍ തന്നെ കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈനിന്‌ പരാതി നല്‍കുകയായിരുന്നു.

Top