പതിനാറുകാരിയെ നഗ്നയാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍

rape

കോട്ടയം: പതിനാറുകാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയിലായി. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. കടത്തുരുത്തി കോതനല്ലൂരിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.

വീട്ടില്‍ നടന്ന വഴക്കിനിടെ പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറി നഗ്‌നയാക്കിയ ശേഷം രണ്ടാനച്ഛന്‍ മര്‍ദ്ദിക്കുകയായിരുന്നു ചെയ്തത്. മര്‍ദ്ദനം സഹിക്കാതെ പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങി ഓടുകയും അടുത്ത വീട്ടിലെ സ്ത്രീ കുട്ടിക്ക് വസ്ത്രം നല്‍കുകയും ചെയ്യുകയായിരുന്നു.

മദ്യപിച്ചെത്തിയ പ്രതി ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ ആയിരുന്നു സംഭവം നടന്നത്. വഴക്കിനിടെ രണ്ടാനച്ഛന്റെ ആദ്യ ബന്ധത്തിലുണ്ടായ 14 വയസുകാരനായ മകനും മര്‍ദ്ദനം ഏറ്റിരുന്നു. സംഭവത്തില്‍ പ്രതിയെ കടത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാളെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

Top