ലോക്ക് ഡൗണ്‍; നിര്‍ദേശം ലംഘിച്ച് കറങ്ങി നടന്നു; യുവാവ് പൊലീസ് പിടിയില്‍

കോട്ടയം: കൊറോണ വൈറസ് മൂലം സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങരുതെന്ന നിര്‍ദേശം ലംഘിച്ച് കറങ്ങി നടന്ന യുവാവ് പൊലീസ് പിടിയില്‍.

ബെംഗളൂരുവില്‍ നിന്ന് 22ന് നാട്ടിലെത്തിയ യുവാവിന് ആരോഗ്യവകുപ്പ് 14 ദിവസം നിരീക്ഷണം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മുന്നറിയിപ്പ് ലംഘിച്ച യുവാവ് നഗരത്തിലൂടെ ഇരുചക്രവാഹനത്തില്‍ കറങ്ങിനടക്കുകയായിരുന്നു.

വാഹനപരിശോധനയ്ക്കിടെ രണ്ടുവട്ടം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് ചോദ്യം ചെയ്ത് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് യുവാവിനെ പൊലീസ് ആരോഗ്യവകുപ്പിന് കൈമാറി.

Top