കൊറോണ; കോട്ടയം ജില്ലയിലെ എല്ലാ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകളും അടച്ചിടണം: കളക്ടര്‍

കോട്ടയം: സംസ്ഥാനത്ത് കൊറോണ വൈറസ് മൂലം അതീവ ജാഗ്രത നിര്‍ദേശം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകളും അടച്ചിടണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു.

നിരവധി ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ കോച്ചിംഗ് സെന്ററുകളില്‍ എത്തുന്നതിനാലാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല റിസോര്‍ട്ടുകളില്‍ താമസിക്കുന്ന വിദേശികള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

അതേസമയം, നിലവില്‍ കോട്ടയത്ത് നാല് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസോലേഷനിലാണ്.

Top