ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരാകും? രാധാകൃഷ്ണമേനോനും പരിഗണനാ പട്ടികയില്‍

കോട്ടയം: ബിജെപി പരിഗണനാ പട്ടികയില്‍ മുന്‍ സംസ്ഥാന സെക്രട്ടറിയും വക്താവുമായ ബി.രാധാകൃഷ്ണ മേനോനും. സംസ്ഥാന അധ്യക്ഷനെ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കാനുള്ള നീക്കം ഡല്‍ഹിയില്‍ പുരോഗമിക്കവേയാണ് രാധാകൃഷ്ണമേനോനും പരിഗണനാ പട്ടികയില്‍ ഉള്ളള്‍പ്പെട്ടതായും അറിഞ്ഞത്.

അദ്ദേഹത്തിന് പുറമെ സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പുകള്‍ പങ്കുവച്ച പേരുകളില്‍ കെ. സുരേന്ദ്രന്‍, എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നേരത്തെ അധ്യക്ഷന്മാരായവരെ പരിഗണിക്കേണ്ട എന്ന് വന്നാല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കൃഷ്ണദാസും കുമ്മനവും പുറത്താകും.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മേനോന്‍ 1995ലും 99ലും ബിജെപിയുടെ ജില്ലാ പ്രസിഡന്റുമായിരുന്നു. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായും മത്സരിച്ചിട്ടുണ്ട്. നിലവില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് പാര്‍ട്ട് ടൈം ഡയറക്ടറായ ബി.രാധാകൃഷ്ണ മേനോന്റെ കാലാവധി മാര്‍ച്ചില്‍ തീരും.

Top