ടോറസ് ലോറി സ്‌കൂട്ടറിനു പിന്നിലിടിച്ച് മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: ടോറസ് ലോറി സ്‌കൂട്ടറിനു പിന്നിലിടിച്ച് മകനൊപ്പം യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ മരിച്ചു. പള്ളം കുമരകത്തു വീട്ടില്‍ സാലമ്മ(50)യാണ് മരിച്ചത്. ഇന്ന്‌രാവിലെ എട്ടു മണിയോടെ നാലുവരിപ്പാതയില്‍ മണിപ്പുഴ ജംഗ്ഷനിലായിരുന്നു അപകടം.

റോഡില്‍ തലയിടിച്ചു വീണ വീട്ടമ്മ തല്‍ക്ഷണം മരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകന്‍ ജോമോനെ നിസാര പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പള്ളിയിലേക്ക് പോകുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു ഇരുവരും.

ഇവരുടെ പിന്നാലെ എത്തിയ ടോറസ് ലോറി, സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടമായ സ്‌കൂട്ടറില്‍ നിന്നും സാലമ്മ റോഡിലേക്ക് തെറിച്ച് വീണു. ഓടിയെത്തിയ ഓട്ടോ ഡ്രൈവര്‍മാരാണ് രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും സാലമ്മ മരിച്ചിരുന്നു.

Top