നാഗമ്പടം പഴയ മേല്‍പ്പാലം പൊളിക്കുന്നു ; നാളെ കോട്ടയം വഴിയുള്ള 12 തീവണ്ടികള്‍ റദ്ദാക്കി

train

കോട്ടയം : നാളെ കോട്ടയം വഴിയുള്ള 12 തീവണ്ടികള്‍ റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. കോട്ടയം നാഗമ്പടം പഴയ മേല്‍പ്പാലം പൊളിക്കുന്നതുകൊണ്ടാണ് ഇതുവഴി പോകുന്ന തീവണ്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് തീവണ്ടികള്‍ ഭാഗികമായി റദ്ദാക്കുകയും പത്ത് തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടിട്ടുമുണ്ട്. ഒരു തീവണ്ടിയുടെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്.

ട്രെയിന്‍ നമ്പര്‍ 06015എറണാകുളം വേളങ്കണ്ണി സ്പെഷ്യല്‍, ട്രെയിന്‍ നമ്പര്‍ 66308 കൊല്ലം-കോട്ടയം-എറണാകുളം മെമു, ട്രെയിന്‍ നമ്പര്‍ 66302 കൊല്ലം -ആലപ്പുഴ-എറണാകുളം മെമു, 66303 എറണാകുളം-ആലപ്പുഴ-കൊല്ലം മെമു, ട്രെയിന്‍ നമ്പര്‍ 56385എറണാകുളംകോട്ടയം പാസഞ്ചര്‍, ട്രെയിന്‍ നമ്പര്‍ 56390 കോട്ടയംഎറണാകുളം പാസഞ്ചര്‍, ട്രെയിന്‍ നമ്പര്‍ 56385എറണാകുളം-കോട്ടയം പാസഞ്ചര്‍, ട്രെയിന്‍ നമ്പര്‍ 56387 എറണാകുളം കോട്ടയം കായംകുളം പാസഞ്ചര്‍ , ട്രെയിന്‍ നമ്പര്‍ 56388 കായംകുളം- കോട്ടയം- എറണാകുളം പാസഞ്ചര്‍, ട്രെയിന്‍ നമ്പര്‍ 56380 കായംകുളം എറണാകുളം (ആലപ്പുഴ വഴി), ട്രെയിന്‍ നമ്പര്‍ 56303 എറണാകുളംആലപ്പുഴ പാസഞ്ചര്‍, ട്രെയിന്‍ നമ്പര്‍ 56381 എറണാകുളം-കായംകുളം പാസഞ്ചര്‍(ആലപ്പുഴ വഴി), ട്രെയിന്‍ നമ്പര്‍ 56382 കായംകുളം എറണാകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി), ട്രെയിന്‍ നമ്പര്‍ 56301 ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍.

Top