പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന് പരാതി : യുവാവ് അറസ്റ്റിൽ

കോട്ടയം:  ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പൊലീസ് പിടിയിൽ. ഗാന്ധിനഗർ സ്വദേശി ജോജോമോൻ ജോസ്(22) നെയാണ് അറസ്റ്റ് ചെയ്തത്.

മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്ത് എത്തിയ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നൽകി. കുട്ടിയുടെ അമ്മ ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറം ലോകമറിയുന്നത്.

Top