ത്രില്ലര്‍ ചിത്രം ‘പാളയം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു

കോട്ടയം രമേഷ്, രാഹുല്‍ മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.എം അനില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പാളയം പി.സി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു. ഫാമിലി ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സത്യചന്ദ്രന്‍ പോയില്‍ കാവ്, വിജിലേഷ് കുറുവാലൂര്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിരകരോട്ട് മൂവിസിന്റെ ബാനറില്‍ ഡോ.സൂരജ് ജോണ്‍ വര്‍ക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മാതാവ് ഡോ.സൂരജ് ജോണ്‍ വര്‍ക്കിയാണ് തിരക്കഥയിലെ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍.

ത്രില്ലര്‍ ചിത്രം എന്നതിലുപരി സംഗീതത്തിനും ഹാസ്യത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ‘പാളയം പി.സി’. ചിത്രത്തില്‍ കോട്ടയം രമേഷ്, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോണ്‍ വര്‍ക്കി, ആന്റണി ഏലൂര്‍, സ്വരൂപ് വര്‍ക്കി, നിയ ശങ്കരത്തില്‍, മാലാ പാര്‍വതി, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. നിലമ്പൂര്‍, കോഴിക്കോട്, മൈസൂര്‍, വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ജനുവരി 5ന് തീയേറ്ററുകളിലെത്തും. വൈ സിനിമാസ്സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ രഞ്ജിത് രതീഷ് ആണ്.ജോതിഷ് ടി കാശി, അഖില സായൂജ്, ശ്രീനി ചെറോട്ട്, ഡോ.സൂരജ് ജോണ്‍ വര്‍ക്കി എന്നിവരുടെ വരികള്‍ക്ക് സാദിഖ് പന്തലൂര്‍ സംഗീതം പകരുന്നു. ഷഹബാസ് അമന്‍, സിത്താര കൃഷ്ണകുമാര്‍, നജീം അര്‍ഷാദ്, ശ്രുതി ശിവദാസ് എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആന്റണി ഏലൂര്‍, ആര്‍ട്ട്: സുബൈര്‍ സിന്ധഗി, മേക്കപ്പ്: മുഹമ്മദ് അനീസ്, വസ്ത്രലങ്കാരം: കുക്കുജീവന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ജയപ്രകാശ് തവനൂര്‍, ചീഫ് അസോസിയേറ്റ് ക്യാമറ: കനകരാജ്, കൊറിയോഗ്രാഫി: സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സുജിത് അയിനിക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍: സാജന്‍ കല്ലായി, അക്ഷയ് ദേവ്, ആക്ഷന്‍: ബ്രൂസ് ലീ രാജേഷ്, ഫിനാന്‍സ് കണ്‍ട്രോളര്‍: ജ്യോതിഷ് രാമനാട്ടുകര, സ്‌പോട്ട് എഡിറ്റര്‍: ആന്റോ ജോസ്, സൗണ്ട് ഡിസൈന്‍: രാജേഷ്, വി എഫ്.എക്‌സ്: സിജി കട, സ്റ്റില്‍സ്: രതീഷ് കര്‍മ്മ, മാര്‍ക്കറ്റിങ്: സിനിമാ കഫേ, പബ്ലിസിറ്റി ഡിസൈന്‍സ്: സാന്റോ വര്‍ഗ്ഗീസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Top