കോട്ടയം ഈരാറ്റുപേട്ടയില്‍ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

രാറ്റുപേട്ട : കോട്ടയം ഈരാറ്റുപേട്ടയില്‍ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. കേസന്വേഷണത്തിന്‍റെ ഭാഗമായി എത്തിയ പൊലീസും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസിനെതിരെ ഒത്തുകൂടിയവരെ പിരിച്ചുവിടാന്‍ നടത്തിയ ലാത്തിച്ചാര്‍ജില്‍ ഒരാള്‍ക്ക് പരുക്കേറ്റു.

സ്ഥലത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനിന്നു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ സംഭവത്തില്‍ നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Top