കോട്ടയത്തെ ഓണക്കിറ്റ് വിതരണം മുടങ്ങും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തില്‍ അന്തിമ തീരുമാനമായില്ല

കോട്ടയം: ജില്ലയിലെ ഓണക്കിറ്റ് വിതരണം ഇന്നും മുടങ്ങും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തില്‍ അന്തിമ തീരുമാനമായില്ല. ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു നിര്‍ദേശം.സിവില്‍ സപ്ലൈസ് വകുപ്പ് നല്‍കിയ കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നിലാണ്. കിറ്റ് വിതരണം വൈകിയാല്‍ സാധനങ്ങള്‍ നശിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് കത്തില്‍ വ്യക്തമാക്കി.

അതേസമയം ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കി ഭക്ഷ്യവകുപ്പ്. ഇന്ന് ഉച്ചയോടെ മുഴുവന്‍ ഓണകിറ്റുകളും തയ്യാറാക്കണമെന്ന് ഭക്ഷ്യമന്ത്രി ജെ ആര്‍ അനില്‍ നിര്‍ദേശിച്ചു. സ്റ്റോക്കില്ലാത്ത പായസംമിക്‌സ്, നെയ് ഇനങ്ങള്‍ ഉടന്‍ എത്തിക്കാന്‍ മില്‍മയോട് ആവശ്യപ്പെടും.

ഭക്ഷ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്ന് കിറ്റ് വിതരണം പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.ഇന്നലെ 14,000 പേര്‍ മാത്രമാണ് കിറ്റ് വാങ്ങിയത്, 5.87 ലക്ഷം മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് ആകെ കിറ്റ് നല്‍കേണ്ടത്.

Top