കോട്ടയം നസീര്‍ സംവിധാനത്തിലേക്ക് ; ഹ്രസ്വചിത്രവുമായി തുടക്കം

പ്രേക്ഷകരെ ചിരിപ്പിച്ച് കയ്യിലെടുത്ത് ബിഗ് സ്‌ക്രീനിലെത്തിയ കോട്ടയം നസീര്‍ സംവിധാനത്തിലേക്ക്. കുട്ടിച്ചന്‍ എന്ന മലയോര കര്‍ഷകന്റെ കഥ പറയുന്ന ഹ്രസ്വചിത്രമാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ സംവിധാനത്തിലേക്കുള്ള ആദ്യ ചുവട് വെപ്പ് എന്ന രീതിയിലാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നതെന്നും താരം പറയുന്നു.

ജാഫര്‍ ഇടുക്കി,മാലപാര്‍വതി എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൈലി, കുട്ടിച്ചന്‍ എന്നി രണ്ട് കഥാപാത്രങ്ങളുടെ സുഹൃത്ത് ബന്ധങ്ങളുടെ കഥയാണ് ചിത്രം. മോഹന്‍ലാല്‍. മമ്മൂട്ടി എന്നി താരങ്ങള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും നസീര്‍ പറയുന്നു. സിനിമയില്‍ നരേഷന്‍ പറയുന്നത് മോഹന്‍ലാലാണ്.

ബി ആന്‍ഡ് ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനീഷ് കുരുവിള, വി ജി കണ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം കനകരാജ് പേരാവൂര്‍. സംഗീതം ഗോപി സുന്ദര്‍. ചിത്രം അടുത്ത മാസം യൂട്യൂബില്‍ റിലീസ് ചെയ്യും.

Top