കോട്ടയം നസീർ സംവിധാനം ചെയ്യുന്നു ; നായകനായി അപ്പാനി ശരത് എത്തുന്നു

കോമഡി താരം എന്ന പദവിയിൽ നിന്ന് കോട്ടയം നസീർ സംവിധാനത്തിലേയ്ക്ക് കടക്കുന്നു.

‘ടോര്‍ച്ച്‌’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ശരത്താണ്.

ടോര്‍ച്ചിലെ മറ്റു താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതേയുള്ളൂ.

ചിത്രീകരണം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിക്കും.

Top