പെയിന്റിങ്ങിന്‌ ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കോട്ടയം നസീര്‍

ലോകമെമ്പാടും കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്. ഇപ്പോഴിതാ സംഭാവനയുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും മിമിക്രി കലാകാരനും കോട്ടയം നസീര്‍.

ലോക്ഡൗണ്‍ കാലത്ത് വരച്ച ചിത്രത്തിന് ലഭിച്ച ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം സംഭാവന ചെയ്തത്.

വരച്ച ക്രിസ്തുവിന്റെ പെയ്ന്റിങ്ങാണ് ആലപ്പുഴ ബീച്ച് ക്ലബ് ഭാരവാഹികള്‍ നസീറില്‍ നിന്ന് വാങ്ങിയത്. ഉടന്‍ തന്നെ ഈ പണം അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്കായി മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറുകയായിരുന്നു.

Top