കോട്ടയത്ത് ജി.എസ്.ടി. ഓഫീസ് കുത്തിത്തുറന്ന് ലാപ്‌ടോപ്പും ടാബുകളും മോഷ്ടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയം നാഗമ്പടത്തെ ജി.എസ്.ടി. ഓഡിറ്റിങ് ഓഫീസ് കമ്പിവടിക്ക് കുത്തിത്തുറന്ന് ലാപ്‌ടോപ്പും, ടാബുകളും മോഷ്ടിച്ച ബെംഗളൂരു സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗണേഷ് ഭട്ട് (31), കൃപാല്‍ കോലി (48) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. പ്രശാന്ത്കുമാര്‍ ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ജൂണ്‍ 23-ന് രാത്രിയാണ് സംഭവം നടന്നത്. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. മോഷണ മുതല്‍ വില്‍ക്കാന്‍ സഹായിച്ചതിനാണ് ഗണേഷ് ഭട്ടിനെ പോലീസ് പിടികൂടിയത്. മോഷണ മുതല്‍ വാങ്ങിയതിനാണ് കൃപാല്‍ കോലി അറസ്റ്റിലായത്. മുഖ്യ പ്രതിക്കായി അന്വേഷണം നടത്തിവരികയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Top