വൈക്കത്ത് ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: കോട്ടയം വൈക്കത്ത് ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ആഞ്ചിലത്തറയില്‍ തങ്കച്ചന്‍ (58, ഭാര്യ ഓമന (54) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കിടപ്പ് മുറിയിലെ കട്ടിലിലും ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

വൈക്കം പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാത്രിയില്‍ ഓമന മരിച്ചതറിഞ്ഞ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.

 

Top