ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 10 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്ക്: കളക്ടര്‍

കോട്ടയം: ജില്ലയില്‍ സ്വകാര്യ ആശുപത്രികളിലെ കിടക്കകളില്‍ പത്തു ശതമാനമെങ്കിലും കൊവിഡ് രോഗികള്‍ക്കു മാറ്റിവെയ്ക്കണമെന്നും ചികിത്സ തേടുന്ന കൊവിഡ് രോഗികളെ അവിടെ തന്നെ ചികിത്സിക്കണമെന്നും ജില്ലാ കളക്ടര്‍ എം.അഞ്ജന. ഇത് പാലിക്കാത്ത ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഉത്തരവായി.

ദുരന്തനിവാരണ നിയമപ്രകാരം ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരവ് പാലിക്കാത്ത ആശുപത്രികള്‍ക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 51(ബി) പ്രകാരം നടപടി സ്വീകരിക്കും.

നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ എന്നിവ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ സംവിധാനത്തില്‍ മാത്രമാണ് കൊവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നത്.

Top