കോട്ടയത്ത് ബോംബ് ഭീഷണി ; പൊലീസ് പരിശോധന നടത്തി

bomb attack

കോട്ടയം: കോട്ടയം ജില്ലയില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന അജ്ഞാത സന്ദേശം ലഭിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി. തലയോലപ്പറമ്പു സ്വദേശി ബോംബു സ്‌ഫോടനം നടത്തുമെന്നാണു ഡിജിപിയുടെ ഓഫിസില്‍ അജ്ഞാത സന്ദേശം എത്തിയത്.

4 ദിവസം മുമ്പാണ് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് തലയോലപ്പറമ്പു സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതക കേസിലെ പ്രതി കൂടിയാണ് ഇയാള്‍. വീടു പരിശോധന നടത്തി. ജില്ലയില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റിലൂടെയാണു ഫോണ്‍ ചെയ്തത്. ഫോണ്‍ വിളിച്ചയാളെ കണ്ടെത്താനും ശ്രമം ആരംഭിച്ചു.

Top