കോട്ടയം ജില്ലയില്‍ ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പരീക്ഷകള്‍ക്കു മാറ്റമില്ല

harthal

കോട്ടയം: കുമരകത്ത് പഞ്ചായത്തംഗങ്ങളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍, വിവാഹം, മരണം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

ഏറ്റുമാനൂരില്‍ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാനസമ്മേളനം, കോട്ടയം തിരുനക്കരയില്‍ നടക്കുന്ന ഗണകമഹാസഭ സംസ്ഥാനസമ്മേളനം, കാഞ്ഞിരപ്പള്ളി രൂപതാസമ്മേളനം എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയെന്നും പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എന്‍ ഹരി അറിയിച്ചു.

വെള്ളിയാഴ്ച നടത്തുന്ന എം ജി സര്‍വകലാശാലാ പരീക്ഷകള്‍ക്കു മാറ്റമില്ലെന്ന് സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു.

കുമരകം ഗ്രാമപ്പഞ്ചായത്തംഗവും ബി ജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പി കെ സേതു, ജയകുമാര്‍ എന്നിവരെയാണ് ആക്രമിച്ചത്.

Top