നാടിനോടുള്ള സ്‌നേഹം അറിയിച്ച് സംഗീത ആല്‍ബവുമായി കോട്ടയത്തെ യുവതലമുറ

കോട്ടയം ജില്ലയോടുള്ള സ്‌നേഹാദരവുമായി യുവതലമുറ. ജില്ല രൂപീകരിക്കപ്പെട്ട് 70 വര്‍ഷം തികയുമ്പോള്‍ നാടിനോടുള്ള സ്‌നേഹം അറിയിച്ചുകൊണ്ട് ഒരു സംഗീത ആല്‍ബവുമായി എത്തുകയാണ് ഇവര്‍. കോട്ടയം ആന്തം എന്നു പേരിട്ടിരിക്കുന്ന മ്യൂസിക് വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.

കോട്ടയം നഗരത്തിന്റെ ചരിത്രം പാട്ടിലൂടെ അവതരിപ്പിക്കുകയാണ് യുവസംഘം. മികച്ച പ്രതികരണമാണു മ്യൂസിക് വിഡിയോക്കു ലഭിക്കുന്നത്. രോഹിത്, അഖില്‍ എന്നിവര്‍ അവതരിപ്പിക്കുന്ന മ്യൂസിക് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് നിഖില്‍ എസ് പ്രവീണാണ്.

Top