ജോസ്.കെ.മാണിക്ക് വീണ്ടും തിരിച്ചടി; പി.ജെ.ജോസഫിന് ‘രണ്ടില’ ചിഹ്നം

കോട്ടയം: അകലക്കുന്നം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പി.ജെ.ജോസഫിന് രണ്ടില ചിഹ്നം അനുവദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്. അകലക്കുന്നം പഞ്ചായത്തിലെ ആറാം വാര്‍ഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗം സ്ഥാനാര്‍ത്ഥിയായി ജോര്‍ജും ,ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയായി ബിപിന്‍ തോമസും പത്രിക സമര്‍പ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥിയായ ബിബിന്‍ തോമസിന് രണ്ടില ചിഹ്നം അനുവദിക്കുകയായിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് തെരഞ്ഞെടുപ്പില്‍ രണ്ടില അനുവദിക്കുന്നത്. നേരത്തെ ജോസ്.കെ.മാണി കാസര്‍കോട്ട് ജില്ലയിലെ ബളാല്‍ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിലേക്ക് രണ്ടില ചിഹ്നം ആവശ്യപ്പെട്ടിരുന്നെങ്കലും നല്‍കിയിരുന്നില്ല.

Top