കയറും മുമ്പ് ബസ് പിന്നോട്ടെടുത്തു; എണ്‍പത്തഞ്ചുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: മുന്നോട്ടെടുത്ത ബസില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന എണ്‍പത്തിയഞ്ചുകാരി മരിച്ചു. മണര്‍കാടാണ് സംഭവം. വള്ളൂര്‍ തെക്കേക്കുറ്റ് അന്നമ്മ ചെറിയാനാണ് മരിച്ചത്.

ചവിട്ടുപടിയില്‍ നിന്ന് കയറുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തതാണ് അപകടമുണ്ടാകാന്‍ കാരണം. അപകടത്തെ തുടര്‍ന്ന് അന്നമ്മയുടെ വലതുകാല്‍ മുറിച്ച് മാറ്റിയിരുന്നു. ബസുകാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ടിഒ അന്വേഷണം ആരംഭിച്ചു.

Top