കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നാല് പേര്‍ കസ്റ്റഡിയില്‍

കോട്ടയം: കോട്ടയത്ത് പതിമൂന്കാരി ക്രൂര പീഡനത്തിനിരയായതായി പരാതി. രണ്ട് വര്‍ഷമായി അഞ്ചു പേര്‍ ചേര്‍ന്ന് 13കാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.

സംഭവത്തില്‍ നാല് പ്രതികളെ കിടങ്ങൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദേവസ്യ , റെജി ,ജോബി, നാഗപ്പന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. കേസിലെ പ്രതിയായ ബെന്നി എന്നയാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.

Top