കൊട്ടാരക്കര വാഹനാപകടം; തീപിടിത്തത്തില്‍ പൊള്ളലേറ്റ നാല് പേരുടെ നില ഗുരുതരം

കൊല്ലം: കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസിയും കോണ്‍ക്രീറ്റ് മിക്സര്‍ വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ നാലുപേരുടെ നില ഗുരുതരം.

കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ പ്രകാശന്‍, കണ്ടക്ടര്‍ സജീവന്‍, എന്നിവര്‍ക്കൊപ്പം മറ്റ് രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂട്ടിയിടിയെ തുടര്‍ന്നാണ് ഇരു വാഹനങ്ങള്‍ക്കും തീപിടിച്ചത്. രണ്ട് വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നരയോടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

Top