കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്: തൊടുപുഴ കോടതിയുടെ നടപടികള്‍ക്ക് സ്റ്റേ

joyce-george-mp

തൊടുപുഴ: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടില്‍ തൊടുപുഴ സെഷന്‍സ് കോടതിയുടെ നടപടികള്‍ക്ക് സ്റ്റേ. പി.ഉബൈദ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. അന്തിമ അന്വേഷണ റിപ്പോര്‍ട്ടിന്മേലുള്ള നടപടികള്‍ ആറാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. പു:നപരിശോധന ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതുവരെ ഒരു നടപടിയും പാടില്ലെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.

അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് തടയണം എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഇത് നേരത്തെ ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. അന്തിമ റിപ്പോര്‍ട്ടില്‍ ജോയ്‌സ് ജോര്‍ജ് എംപിയും കുടുംബവും പ്രതികളല്ല.

Top