പ്രശസ്ത കഥകളി ആചാര്യൻ കോട്ടക്കൽ ചന്ദ്രശേഖര വാര്യർ അന്തരിച്ചു

കോട്ടക്കല്‍: പ്രശസ്ത കഥകളി ആചാര്യനും പി എസ് വി നാട്യസംഘത്തിന്റെ മേധാവിയുമായിരുന്ന കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ (74) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക് കോട്ടക്കല്‍ വെച്ച് നടക്കും.

കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കലാമണ്ഡലം അവാര്‍ഡ്, തുളസീവനം അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Top