കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസ് : ഭൂരേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ജോയ്‌സ് ജോര്‍ജിന് നോട്ടീസ്

joice-george

ഇടുക്കി: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ഭൂരേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ജോയ്‌സ് ജോര്‍ജ് എംപിയ്ക്ക് ദേവികുളം സബ് കളക്ടര്‍ നോട്ടീസ് അയച്ചു. ജനുവരി 10ന് നേരിട്ട് ഹാജരായി രേഖകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കൊട്ടക്കമ്പൂരിലെ ജോയ്‌സിന്റെ ഭൂമിയുടെ പട്ടയം വേണ്ടത്ര വിശദീകരണം തേടാതെ സബ്കളക്ടര്‍ റദ്ദാക്കിയെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ നേരത്തെ കണ്ടെത്തിയിരുന്നു. പട്ടയം റദ്ദാക്കിയതില്‍ പുനരന്വേഷണത്തിന് കളക്ടര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജോയ്‌സിനോട് വീണ്ടും പട്ടയ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞ ജൂലൈ ഒമ്പതിന് സബ്കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു.

Top