കോതമംഗലം കൊലപാതകം; അന്വേഷണ സംഘം ഇന്ന് ബിഹാറിലേക്ക്

കൊച്ചി: കോതമംഗലത്ത് മാനസയുടെ കൊലപാതകത്തില്‍ തോക്കിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണ സംഘം ഇന്ന് ബീഹാറിലേക്ക് പുറപ്പെടും. കോതമംഗലം എസ്.ഐ.യുടെ നേതൃത്വത്തില്‍ നാല് പേരടങ്ങുന്ന സംഘമാണ് ബീഹാറിലേക്ക് പുറപ്പെടുന്നത്. രഗിലിന്റെ സുഹൃത്ത് ആദിത്യനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘം പുറപ്പെടുന്നത്.

കോതമംഗലം നെല്ലിക്കുഴി ഇന്ദിര ഗാന്ധി ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍ മാനസയെ കൊലപ്പെടുത്താന്‍ രഗില്‍ ഉപയോഗിച്ചത് ബീഹാറില്‍ നിന്നുള്ള തോക്ക് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

7.62mm പിസ്റ്റല്‍ ബിഹാറിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വലിയ പ്രയാസമില്ലാതെ ലഭിക്കുന്നതായാണ് വിവരം. എന്നാല്‍ രഗിലിന് തോക്ക് കൈക്കലാക്കാന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. ഇതിനായി രഗിലിന്റെ സുഹൃത്ത് ആദിത്യനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. കൂടാതെ മാനസയുടെ കോളജിലെ സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

 

Top