കോതമംഗലം മാര്‍ത്തോമ ചെറിയപള്ളി വിട്ടുകൊടുക്കില്ലെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ

കൊച്ചി: കോതമംഗലം പള്ളി വിട്ടുകൊടുക്കില്ലെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. ഓര്‍ത്തഡോക്‌സ് വിഭാഗം അന്യായമായി പള്ളിയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്നും മലബാറില്‍ സ്വീകരിച്ച മധ്യസ്ഥമാര്‍ഗം എന്തുകൊണ്ട് ഇവിടെയും സ്വീകരിക്കുന്നില്ലെന്നും ബാവ ചോദിച്ചു.

കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ ഹൈക്കോടതി വിധിയുടെ ബലത്തില്‍, പ്രാര്‍ത്ഥനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് ചെറിയ പള്ളി വികാരി ഫാ. തോമസ് പോള്‍ റമ്പാനെ യാക്കോബായ വിഭാഗക്കാര്‍ തടഞ്ഞിരുന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നുണ്ടെങ്കിലും പ്രതിഷേധം തുടരുകയാണ്. പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിശ്വാസാചാരങ്ങള്‍ നടത്തുന്നതിന് അനുമതി നല്‍കി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

Top