കോതമംഗംലം പള്ളിയില്‍ സംഘര്‍ഷം ; പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു

കോതമംഗലം : കോതമംഗംലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ സംഘര്‍ഷം. പ്രാര്‍ഥാനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് ചെറിയ പള്ളി വികാരി ഫാ. തോമസ് പോള്‍ റമ്പാന്‍ യാക്കോബായ വിഭാഗക്കാര്‍ തടഞ്ഞതോടെയാണ് പ്രതിഷേധം തുടങ്ങിയത്. പള്ളിയില്‍ ശുശ്രൂഷ നടത്താന്‍ മുന്‍സിഫ് കോടതി ഫാ. തോമസ് പോള്‍ റമ്പാന് അനുമതി നല്‍കിയിരുന്നു. യാക്കോബയക്കാര്‍ പള്ളിയില്‍ പ്രവേശിക്കുന്നതും നേരത്തെ കോടതി തടഞ്ഞിരുന്നു.

സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരക്കുന്നത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

Top