കോതമംഗലം പള്ളിക്കേസ് പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റി

kerala hc

എറണാകുളം: കോതമംഗലം പളളിക്കേസുമായി ബന്ധപ്പെട്ട് യാക്കോബായ വിശ്വാസികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് മാറ്റി. ഹര്‍ജിക്കാര്‍ തന്നെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പളളി ഏറ്റെടുക്കാന്‍ സിംഗിള്‍ ബെഞ്ച് എറണാകുളം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയ ഉത്തരവ് റദ്ദാക്കണമന്നാണ് ഹര്‍ജിയിലെ ആവശ്യം.

പളളി ഏറ്റെടുത്ത് കൈമാറാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി നിലവില്‍ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ഇതിനിടെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Top