കൊറോണ ഭീതിയില്‍ സൗദി; അഞ്ചു ദിവസത്തിനിടക്ക് ഇരുപത് പേര്‍ക്ക് സ്ഥിതീകരിച്ചതായി ആരോഗ്യ വകുപ്പ്‌

റിയാദ്: വീണ്ടും കൊറോണ ഭീതിയില്‍ സൗദി. അഞ്ചു ദിവസത്തിനിടക്ക് ഇരുപത് പേര്‍ക്ക് കൊറോണ ബാധ സ്ഥിതീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊറോണ ബാധയേറ്റവരില്‍ അധികവും റിയാദ് പ്രവിശ്യയില്‍പ്പെട്ട വാദി അല്‍ ദവാസിര്‍ നിവാസികളാണ്. റിയാദില്‍ നാലുപേരും ഖമാസിലും മുശൈത്തിലും ഓരോരുത്തരും മരിച്ചു.2012ല്‍ ആണ് ആദ്യമായി സൗദിയില്‍ കൊറോണ ബാധ കണ്ടെത്തുന്നത്. രോഗികളുമായി സമ്പര്‍ഗം പുലര്‍ത്തുന്നവരില്‍ രോഗം പടരാന്‍ കാരണം ആകുമെന്ന് വിദഗ്ധര്‍ അറിയിച്ചു.

Top