ബില്‍ബോര്‍ഡ് മ്യൂസിക് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി കൊറിയന്‍ ബാന്‍ഡ്

സോള്‍: ബില്‍ബോര്‍ഡ് മ്യൂസിക് പുരസ്‌കാരങ്ങള്‍ നേടി ലോകപ്രശസ്ത കൊറിയന്‍ ബാന്‍ഡായ ബി.റ്റി.എസ്. നാമനിര്‍ദ്ദേശം ലഭിച്ച നാല് വിഭാഗങ്ങളിലും ബി.റ്റി.എസാണ് ജേതാക്കള്‍. ടോപ് സെല്ലിംഗ് സോംഗ്’ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങളാണ് ബി.റ്റി.എസിനെ തേടിയെത്തിയത്. ബി.റ്റി.എസിന്റെ ആദ്യ ഇംഗ്ലീഷ് മ്യൂസിക് വീഡിയോയായ ‘ഡൈനമറ്റ്’ ആണ് ടോപ് സെല്ലിംഗ് സോംഗ്.

തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ‘ടോപ് സോഷ്യല്‍ ആര്‍ടിസ്റ്റ്’ അവാര്‍ഡ് ബാന്‍ഡ് നേടുന്നത്. കൊവിഡ് വ്യാപനം മൂലം സോളില്‍ നിന്ന് ഓണ്‍ലൈനിലൂടെയാണ് അവാര്‍ഡ് നിശയില്‍ ബി.റ്റി.എസ് പങ്കെടുത്തത്. തങ്ങളുടെ പുതിയ ഹിറ്റ് ഗാനമായ ബട്ടര്‍ പാടിയ ബാന്‍ഡംഗങ്ങള്‍ ഏവരുടേയും മനം കവര്‍ന്നു. വി, ജംഗ്കുക്ക്,ജിമിന്‍, സുഗ, ജിന്‍, ആര്‍എം,ജെ ഹോപ്പ് എന്നിവരാണ് ബി.റ്റി.എസിലെ അംഗങ്ങള്‍.

Top