ചരിത്രമെഴുതി അമേരിക്കന്‍ താരം; കോരി കൊക്കോ ഗോഫ് വീനസ് വില്യസിനെ പരാജയപ്പെടുത്തി

വിംബിള്‍ഡണില്‍ പുതു ചരിത്രമെഴുതി അമേരിക്കന്‍ താരം. 15 കാരിയായ കോരി കൊക്കോ ഗോഫ് ആണ് മികച്ച ടെന്നീസ് താരമായ വീനസ് വില്യസിനെ പരാജയപ്പെടുത്തി വിംബിള്‍ണ്‍ രണ്ടാം റൗണ്ടില്‍ കടന്നത്. 6-4, 6-4 എന്ന സ്‌കോറിനാണ് ഗോഫ് വീനസിനെ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് അനായാസം കയ്യടക്കിയെങ്കില്‍ രണ്ടാം സെറ്റില്‍ വീനസ് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

വീനസിന്റെ സര്‍വീസ് ബ്രൈക്ക് ചെയ്ത് ഗോഫ് ജയം ഉറപ്പിക്കുകയായിരുന്നു. അഞ്ച് തവണ വിംബിള്‍ഡണ്‍ നേടിയ വീനസ് അപ്രതീക്ഷിത തോല്‍വിയില്‍ ഞെട്ടിയിരിക്കുകയാണ്. മത്സരത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ അക്രമണാത്മകമായ ശൈലിയിലാണ് ഗോഫ് കളിച്ചത്. രണ്ടാം റൗണ്ടിലും ഗോഫിന്റെ മിന്നും പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Top