കൊറിയന്‍ ഓപ്പണ്‍: ആദ്യ റൗണ്ടില്‍ തന്നെ പി.വി സിന്ധു പുറത്ത്

ഇഞ്ചിയോൺ : ചൈന ഓപ്പണിലെ ഞെട്ടിക്കുന്ന തോൽവിക്കു പിന്നാലെ കൊറിയ ഓപ്പൺ സൂപ്പർ 500 ടൂർണമെന്റിലും പി.വി. സിന്ധു ആദ്യ റൗണ്ടിൽ പുറത്ത്. യു.എസ് താരം ബെയിവാന്‍ സാങിനോടാണ് സിന്ധു തോറ്റത്.

അഞ്ചാം സീഡായ സിന്ധുവിനെതിരെ ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്കാണ് ലോക പത്താം നമ്പർ താരമായ ഷാങ് ബ്യൂവന്റെ ജയം. സ്കോർ: 21–7, 22–24, 15–21.

ഇന്ത്യൻ വനിതാ ടീം പരിശീലക‍ കിം ജി ഹ്യുൻ വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്കു മടങ്ങിയതിനു ശേഷമാണ് സിന്ധുവിന്റെ തുടർ തോൽവികളെന്നതും ശ്രദ്ധേയം.

അതേസമയം കൊറിയന്‍ ഓപ്പണില്‍ നിന്ന് പുരുഷ താരം സായ് പ്രണീതും ആദ്യ റൗണ്ടില്‍ പുറത്തായി. പരിക്കേറ്റതാണ് താരത്തിന് വിനയായത്. ആദ്യ ഗെയിം 9–21നു തോറ്റ സായ്പ്രണീത്, രണ്ടാം ഗെയിമിൽ 7–11നു പിന്നിട്ടു നിൽക്കുമ്പോഴായിരുന്നു പിന്മാറ്റം. സൈന നെഹ് വാളാണ് കൊറിയന്‍ ഓപ്പണില്‍ ഇനി ഇന്ത്യക്കായി മത്സരിക്കാനുള്ളത്.

Top