കൊറിയ ഓപ്പണ്‍: സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ പുറത്തായി

സിയൂള്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. ജപ്പാന്റെ നസോമി ഒക്കുഹാരയോടാണ് സൈന പരാജയപ്പെട്ടത്. അഞ്ചാം സീഡ് സൈന ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കാണ് പരാജയപ്പെട്ടത്. സ്‌കോര്‍: 21-15, 15-21, 20-22.

ആദ്യ ഗെയിം നഷ്ടപ്പെട്ട സൈന രണ്ടാം ഗെയിമില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു. എന്നാല്‍ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പരാജയം സമ്മതിച്ചു.

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ സൈന നെഹ്‌വാള്‍ വെങ്കലം നേടിയിരുന്നു. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സൈന.

Top