കൊറിയ ഓപ്പണില്‍ കശ്യപിന് തോല്‍വി

ഇഞ്ചിയോണ്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ സെമിയില്‍ കനത്ത തോല്‍വി നേരിട്ട് ഇന്ത്യയുടെ പി. കശ്യപ്. ജപ്പാന്റെ കെന്റോ മൊമോട്ടോയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു കശ്യപിന്റെ തോല്‍വി. 40 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിലാണ് ഇന്ത്യന്‍ താരം തോല്‍വി വഴങ്ങിയത്. സ്‌കോര്‍ നില: 13-21, 15-13.

പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോകചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമാണ് കെന്റോ മൊമോട്ടോ. ടൂര്‍ണമെന്റ് ടോപ് സീഡ് കൂടിയാണ് താരം. കഴിഞ്ഞ വര്‍ഷം കൊറിയ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ തന്നെ മൊമോട്ടോ പുറത്തായിരുന്നു.

ടൂര്‍ണമെന്റ് രണ്ടാം സീഡായ ചൈനീസ് തായ്പെയുടെ വാണ്ട് സു വെയ് ആണ് ഫൈനലില്‍ മൊമോട്ടോയുടെ എതിരാളി. ഇന്‍ഡൊനീഷ്യയുടെ നാലാം സീഡായ ജൊനാഥന്‍ ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് വാങ് ഫൈനലില്‍ പ്രവേശിച്ചത്.

Top