ഇത് മീനാക്ഷി ദിലീപ്… ഇതും ഒരു പെണ്ണാണ്.ഞാനിവൾക്കുമൊപ്പം: കൂട്ടിക്കൽ ജയചന്ദ്രൻ

ക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് ആരംഭിച്ച അവൾക്കൊപ്പം ക്യാമ്പയിനിന് പിന്നാലെ ദിലീപിന്റെ മകൾ മീനാക്ഷിക്കൊപ്പമാണ് താൻ എന്ന് വ്യക്തമാക്കി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ.

തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ജയചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇത് മീനാക്ഷി ദിലീപ്. ഇതും ഒരു പെണ്ണാണ്. ഞാനിവൾക്കുമൊപ്പം’ എന്ന കുറിപ്പോടെ മീനാക്ഷിക്കൊപ്പമുള്ള ചിത്രമാണ് ജയചന്ദ്രൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഗണേഷ് കുമാർ, ജയറാം, ആന്റണി പെരുമ്പാവൂർ, കെ.പി.എ.സി ലളിത എന്നിങ്ങനെ നിരവധി പ്രമുഖർ സിനിമാ മേഖലയിൽ നിന്ന് ദിലീപിനെ സന്ദർശിക്കാൻ ജയിലിൽ എത്തിയതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഒരു സംഘം സിനിമ പ്രവർത്തകൾ ‘അവൾക്കൊപ്പം’എന്ന ടാഗോടെ ക്യാമ്പയിൻ ആരംഭിച്ചത്.

Top