കൂടത്തായി ജോളി കൊലപാതക പരമ്പര സീരിയലാകുന്നു; ആശംസ അറിയിച്ച് റിമിടോമി

കൂടത്തായി കൊലപാതകങ്ങള്‍ സീരിയലാകുന്നു. പരമ്പരയില്‍ ജോളിയായി എത്തുന്നത്
നടി മുക്തയാണ്. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്ന താരത്തിന്റെ തിരിച്ചുവരവ് കൂടിയാണിത്.

ഇപ്പോള്‍ താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് ഗായികയും മുക്തയുടെ ഭര്‍തൃസഹോദരിയുമായ റിമി ടോമി ആണ്. റിമിടോമി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച സീരിയലിന്റെ പ്രൊമോ വീഡിയോയിലൂടെയാണ് മുക്തയ്ക്ക് ആശംസ അറിയിച്ചത്. റിമിയുടെ പോസ്റ്റിന് താഴെ മുക്ത നന്ദിയും അറിയിച്ചിട്ടുണ്ട്.

കുടുംബത്തിലെ മൂന്നുപേരെ അടക്കിയ കല്ലറക്ക് സമീപം മഴയത്ത് കുടയുമായി നില്‍ക്കുന്ന സ്ത്രീയായാണ് മുക്ത പ്രൊമോ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ജനുവരി 13-നാകും സീരിയല്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുക.

Top